Month: മെയ് 2022

ചൂട് ഉയർത്തുക

നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. വെളിപ്പാട് 3:19
അമേരിക്കയിലെ കൊളറാഡോയിൽ ഞങ്ങൾ താമസിക്കുന്ന ഇടത്തെ താപനില പെട്ടെന്ന് മാറും -ചിലപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ. അതിനാൽ ഉപകരണപ്രേമിയായ എന്റെ ഭർത്താവ് ഡാൻ, ഞങ്ങളുടെ വീട്ടിലും പരിസരങ്ങളിലുമുള്ള താപനിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ, ഞങ്ങളുടെ വീടിന് ചുറ്റുമുള്ള നാല് മേഖലകളിൽ നിന്നുള്ള താപനില കാണിക്കുന്ന ഒരു തെർമോമീറ്റർ വാങ്ങിയത് ആവേശത്തോടെ കാണിച്ചു.. ഇത് ഒരു പ്രയോജനമില്ലാത്ത സാധനം ആണെന്ന് ഞാൻ തമാശക്ക് പറഞ്ഞെങ്കിലും, ഞാൻതന്നെ അറിയാതെ , പതിവായി അതിൽ താപനില പരിശോധിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അകത്തും പുറത്തും ഉള്ള താപവ്യത്യാസങ്ങൾ എന്നെ വിസ്മയിപ്പിച്ചു.
വെളിപ്പാട് പുസ്തകത്തിൽ ഉദ്ധരിച്ച ഏഴ് നഗരങ്ങളിൽ ഏറ്റവും സമ്പന്നമായ ലവോദിക്യയിലെ " ശീതോഷ്ണവാൻ " സഭയെ വിവരിക്കുവാൻ യേശു താപനിലയെ ഉപയോഗിച്ചു. തിരക്കേറിയ പണമിടപാടു കേന്ദ്രവും വസ്ത്രവ്യാപാര കേന്ദ്രവും ചികിത്സാകേന്ദ്രവുമായിരുന്ന ഈ നഗരത്തിലെ ജലവിതരണം ദൂരെയുള്ള ഒരു ചൂടുനീരുറവയിൽ നിന്ന് ആയിരുന്നു. അവിടെ നിന്നും ഒരു കനാൽ വഴി വെള്ളം ലാവോദിക്യയിൽ എത്തുമ്പോഴേക്കും അത് ചൂടും തണുപ്പും അല്ലാത്ത സ്ഥിതിയിലായിരുന്നു.
ആ സഭയും അങ്ങനെ ചൂടും തണുപ്പമില്ലാത്തതായിരുന്നു. യേശു പറഞ്ഞു, "ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.”(വെളിപ്പാട് 3: 15-16). ക്രിസ്തു വിശദീകരിച്ചു : "എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക."(വാ. 19).
നമ്മുടെ രക്ഷകന്റെ ആഹ്വാനം നമുക്കും ബാധകമാണ്. നിങ്ങൾ ആത്മീയമായി ശീതോഷ്ണസ്ഥിതിയിൽ ആണോ? അവന്റെ തിരുത്തൽ സ്വീകരിച്ച്, ആത്മാർഥതയും തീക്ഷ്ണതയും ഉളള വിശ്വാസത്തിൽ ജീവിക്കുവാൻ സഹായത്തിനായി അവനോട് അപേക്ഷിക്കുക.

ഓടിപ്പോകുക

ആയോധനകലയുടെ പരമ്പരാഗത ജാപ്പനീസ് രൂപമായ ഐക്കിഡോയെക്കുറിച്ചുള്ള ആമുഖപാഠം കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഒരു ആക്രമണകാരിയെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ ആദ്യ പ്രതികരണം "ഓടിപ്പോകുക" എന്നായിരിക്കണമെന്ന് സെൻസി അല്ലെങ്കിൽ അദ്ധ്യാപകൻ ഞങ്ങളോട് പറഞ്ഞു. “നിങ്ങൾക്ക് ഓടിപ്പോകുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം, നിങ്ങൾ പൊരുതുക,” അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു.
ഓടിപ്പോകുക? ഞാൻ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വളരെ നൈപുണ്യമുള്ള ഈ സ്വയം പ്രതിരോധ പരിശീലകൻ പോരാട്ടത്തിൽ നിന്ന് ഓടിപ്പോകുവാൻ ഞങ്ങളോട് പറയുന്നത്? സത്യത്തിൽ ഇത് ഒരു ശരിയായ നടപടിയായി തോന്നിയില്ല - പോരാടുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച , ആദ്യത്തെ , സ്വയം പ്രതിരോധമെന്ന കാര്യം അദ്ദേഹം വിശദീകരിക്കുന്നതുവരെ . തീർച്ചയായും അതങ്ങനെയാണ്!
യേശുവിനെ അറസ്റ്റുചെയ്യുവാൻ നിരവധി ആളുകൾ വന്നപ്പോൾ, പത്രോസ് നമ്മിൽ ചിലർ പ്രതികരിക്കുന്നതു പോലെ വാളെടുത്ത് അവരിൽ ഒരാളെ ആക്രമിക്കുവാൻ ശ്രമിച്ചു (മത്താ. 26:51; യോഹ. 18:10 കാണുക). എന്നാൽ യേശു അവനെ തടഞ്ഞു, “എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും?” (മത്താ. 26:54).
നീതിബോധം പ്രധാനമാണെങ്കിലും, ദൈവത്തിന്റെ രാജ്യവും നീതിയും മനസ്സിലാക്കുന്നതും പ്രധാനമാണ്. നമ്മുടെ കാഴ്ചപ്പാടിന് വിപരീതമായി, ദൈവരാജ്യം, ശത്രുക്കളെ സ്നേഹിക്കുവാനും തിന്മയെ കരുണകൊണ്ട് നേരിടുവാനും നമ്മെ ക്ഷണിക്കുന്നു (5:44). ലോകം പ്രതികരിക്കുന്നതിനു തികച്ചും വിപരീതമാണിത്, എങ്കിലും ദൈവം നമ്മിൽ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ഒരു പ്രതികരണമാണിത്.
ലൂക്കോസ് 22:51 –ൽ പത്രോസ് മുറിവേല്പിച്ച മനുഷ്യന്റെ ചെവി യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ചു വിവരിക്കുന്നു. അവൻ ചെയ്തതു പോലെ, പ്രയാസകരമായ സാഹചര്യങ്ങളോട് സമാധാനത്തോടും ശാന്തതയോടും കൂടെ പ്രതികരിക്കുവാൻ നമുക്ക് പഠിക്കാം. ദൈവം നമുക്കാവശ്യമുള്ളത് പ്രദാനം ചെയ്യും.

ഉദാരമായ ദാനം

എനിക്ക് പലപ്പോഴും ആത്മീയധ്യാനങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും കുറച്ച് ദിവസം തിരക്കുകളിൽ നിന്നും മാറിനിൽക്കുന്നത് വളരെ പ്രയോജനപ്രദമാണ്. പ്രോഗ്രാമിനിടെ ഞാൻ ചിലപ്പോൾ പങ്കെടുക്കുന്നവരോട് ഒരു കാര്യം ചെയ്യുവാൻ ആവശ്യപ്പെടാറുണ്ട്: “നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും നിങ്ങളുടെ മരണവാർത്ത പേപ്പറിൽ പ്രസിദ്ധീകരിക്കുന്നതും സങ്കൽപ്പിക്കുക. ആ ചരമക്കുറിപ്പ് എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” പങ്കെടുക്കുന്ന ചിലർ, തങ്ങളുടെ ജീവിതം നന്നായി പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ട് അവരുടെ ജീവിതത്തിന്റെ മുൻഗണനകൾ മാറ്റുവാൻ ഇടയായിട്ടുണ്ട്.
2 തിമൊഥെയൊസ് 4-ൽ, അപ്പോസ്തലനായ പൗലോസിന്റെ, അവസാനമായി എഴുതപ്പെട്ട വാക്കുകൾ അടങ്ങിയിരിക്കുന്നു. മിക്കവാറും അറുപതുകളിൽ മാത്രമായിരുന്നിട്ടും, മുമ്പ് താൻ മരണത്തെ അഭിമുഖകരിച്ചിട്ടുണ്ടങ്കിലും, ഇപ്പോൾ തന്റെ ജീവിതം ഏതാണ്ട് അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി (2 തിമോ. 4: 6). ഇനി മിഷനറി യാത്രകളോ സഭകൾക്ക് ലേഖനങ്ങൾ എഴുതലോ ഉണ്ടാകില്ല. അവൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, "ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു" (വ. 7). തികഞ്ഞവനല്ലെങ്കിലും (1 തിമൊ. 1: 15-16), ദൈവത്തോടും സുവിശേഷത്തോടും എത്രത്തോളം സത്യസന്ധത പുലർത്തിയെന്ന് പൗലോസ് തന്റെ ജീവിതത്തെ വിലയിരുത്തുന്നു. പാരമ്പര്യം സൂചിപ്പിക്കുന്നത്, താമസിയാതെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നാണ്.
ഇപ്പോൾ എന്താണ് ഏറ്റവും പ്രധാനമെന്ന് ഗ്രഹിക്കുവാൻ, നമ്മുടെ അന്ത്യനാളുകളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. പൗലോസിന്റെ വാക്കുകൾ നമുക്ക് പിന്തുടരാനുള്ള മാതൃക കാണിച്ചു തരുന്നു:നല്ല പോരാട്ടം പൊരുതുക, ഓട്ടം തികക്കുക, വിശ്വാസം കാത്തുസൂക്ഷിക്കുക. കാരണം, അവസാനം വരെ നാം ദൈവത്തോടും അവന്റെ വഴികളോടും വിശ്വസ്തരായിരിക്കുക എന്നതിലാണ് കാര്യം. അതിനായി നമുക്ക് ജീവിക്കുവാൻ ആവശ്യമായിട്ടുള്ളതു അവൻ നൽകുന്നു; ആത്മീയ പോരാട്ടങ്ങളിൽ നമ്മെ നയിക്കുകയും അവ നന്നായി പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

ജീവിതാവസാനം

ആഴത്തിലുള്ളതും ബന്ധിപ്പിക്കുന്നതുമായ ഒരു കാര്യം

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു. ഉല്പത്തി 1:27
ഇറാഖി കുടിയേറ്റക്കാരിയായ ആമിനയും ജനനം മുതൽ അമേരിക്കക്കാരനായ ജോസഫും എതിർചേരികളിലായി ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു. വംശീയതയും രാഷ്ട്രീയവും കൊണ്ട് വേർപിരിഞ്ഞവർ പരസ്പരം അനിയന്ത്രിതമായ ശത്രുത പുലർത്തുന്നുവെന്ന് വിശ്വസിക്കുവാൻ ആണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഒരു ചെറിയ ആൾക്കൂട്ടം ജോസഫിനോടു കയർക്കുകയും, അവന്റെ കുപ്പായത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ആമിന അവനെ സംരക്ഷിക്കുവാൻ പാഞ്ഞു ചെന്നു. “മനുഷ്യർ എന്ന നിലയിൽ, ഒരു പരിധിയിൽ കൂടുതൽ അകലാൻ നമ്മൾക്കു കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ജോസഫ് ഒരു റിപ്പോർട്ടറോട് പറഞ്ഞു. രാഷ്ട്രീയത്തേക്കാൾ ആഴത്തിലുള്ള എന്തോ ഒന്ന് ആമിനയെയും ജോസഫിനെയും ഒരുമിച്ച് ചേർക്കുന്നുണ്ട്.
നമുക്ക് പലപ്പോഴും പരസ്പരം വിയോജിപ്പുകൾ ഉണ്ടെങ്കിലും - നമുക്ക് അവഗണിക്കാൻ കഴിയാത്ത വിയോജിപ്പുകൾ ഉണ്ട് - നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന, അതിനേക്കാൾ ആഴമേറിയ , ചില യാഥാർത്ഥ്യങ്ങളുണ്ട്. നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ആയതിനാൽ മനുഷ്യൻ എന്ന പ്രിയപ്പെട്ട ഏകകുടുംബത്തിന്റ ഭാഗവുമാണ്. ലിംഗം, വർഗം, വംശം അല്ലെങ്കിൽ രാഷ്ട്രീയം എന്നിവക്കതീതമായി ദൈവം തന്റെ - "സ്വന്തം സ്വരൂപത്തിൽ" (ഉല്പത്തി 1:27) നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചു എന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മറ്റെന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായാലും, ദൈവം നിങ്ങളിലും എന്നിലും പ്രതിഫലിക്കുന്നു എന്നതാണ് സത്യം. അതിനാൽ, ബുദ്ധിയോടും വിവേകത്തോടും കൂടെ ജീവിച്ച്, ദൈവം നിർമ്മിച്ച ഭൂമിയെ "നിറയ്ക്കാനും" "വാഴുവാനും" അവൻ നമുക്ക് ഉത്തരവാദിത്തം പങ്കിട്ട് നൽകിയിരിക്കുന്നു (വാ. 28).
നമ്മൾ ദൈവത്താൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മറന്നുപോകുമ്പോഴെല്ലാം, നമുക്കും മറ്റുള്ളവർക്കും നാശമുണ്ടാക്കും. പക്ഷേ, അവന്റെ കൃപയിലും സത്യത്തിലും നമ്മൾ ഒത്തുചേരുമ്പോഴെല്ലാം, നല്ലതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കാനുള്ള അവന്റെ ആഗ്രഹത്തിൽ നമ്മളും പങ്കുകാരാകുന്നു.